in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c
*All share*
*ഗസ്സക്ക് മേൽ ഇസ്രായേൽ നരനായാട്ട്*
chat.whatsapp.com/FOI2kzKqFvn3bj0pJebeB7
*24 മണിക്കൂറിനുള്ളിൽ 74 മരണം*
രണ്ട് ദിവസത്തിനുള്ളിൽ കൊന്നൊടുക്കിയത് *436 മനുഷ്യരെ*
*183 കുഞ്ഞുങ്ങളെ🥺*
*പ്രാർത്ഥിക്കുക*
🤲🏻🤲🏻🤲🏻
*اللَّهُمَّ اُنْصُرْ إِخْوَانَنا فِي فِلَسْطِين*
അല്ലാഹുവേ.. ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങളേ നീ സഹായിക്കണേ..
*اللَّهُمَّ اُنْصُرْ إِخْوَانَنا فِي غَزَّة*
അല്ലാഹുവേ..
ഗസ്സയിലെ ഞങ്ങളുടെ സഹോദരങ്ങളേ നീ സഹായിക്കണേ
*اللَّهُمَّ ثَبِّتْ أَقْدَامَهُمْ*
അല്ലാഹുവേ..
അവരുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തേണമേ
*اللَّهُمَّ اِكْشِفِ الضُّرَّ عَنْ إِخْوَانِنا فِي فِلَسْطِين*
അല്ലാഹുവേ..
ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ അകറ്റേണമേ
*اللَّهُمَّ اِشْفِى جُرْحَاهُمْ*
അല്ലാഹുവേ..
അവരിലെ പരിക്കേറ്റവർക്ക് നീ ശിഫ നൽകേണമേ
*اللَّهُمَّ تَقَبَّلْ شُهَدَاءَهُمْ*
അല്ലാഹുവേ..
അവരിലെ രക്തസാക്ഷികളെ നീ സ്വീകരിക്കേണമേ
*اللَّهُمَّ إنَّهُمْ جَوْعَى فَأَطْعِمْهُمْ*
അല്ലാഹുവേ.. അവർ പട്ടിണി കിടക്കുകയാണ്. നീ അവർക്ക് ഭക്ഷണം നൽകേണമേ
*اللَّهُمَّ إنَّهُمْ مَظْلُومُون فَانْصُرْهُم*
അല്ലാഹുവേ.. അവർ അനീതിക്കും അക്രമത്തിനും ഇരയായികൊണ്ടിരിക്കുന്നു. നീ അവരെ സഹായിക്കേണമേ
*اللَّهُمَّ اُنْصُرْهُمْ على أَعْدَاءِهِمْ نَصْرَا كَامِلاً*
അല്ലാഹുവേ..
ശത്രുക്കൾക്കുമേൽ അവർക്ക് സമ്പൂർണ്ണ വിജയം നൽകേണമേ
*اللَّهُمَّ أَهْلِكْ قُوَّةَ الصَهَايِنَةِ المُحْتَلِّين*
അല്ലാഹുവേ..
അധിനിവേശകരായ സയണിസ്റ്റ് ശക്തിയെ നീ നശിപ്പിക്കേണമേ
*اللَّهُمَّ دَمِّرِ الجَيْشَ الصَهْيُونِي*
അല്ലാഹുവേ..
സയണിസ്റ്റ് സൈന്യത്തെ നീ തകർത്തുകളയേണമേ
*اللَّهُمَّ أَنْزِلْ عَلَيْهِمْ عَذَابَكَ*
അല്ലാഹുവേ..
അവരുടെ മേൽ നിൻ്റെ ശിക്ഷ ഇറക്കേണമേ
*اللهم الْعَنْهُمْ لَعْناً كَبِيراً*
അല്ലാഹുവേ..
അവരെ നീ ശപിക്കേണമേ
*اللَّهُمَّ شَتِّتْ شَمْلَهُمْ*
അല്ലാഹുവേ..
അവരുടെ ഐക്യം നീ തകർക്കേണമേ.
*وَفَرِّقْ جَمْعَهُمْ*
അല്ലാഹുവേ..
അവരുടെ സംഘടിത ശക്തിയെ നീ ചിതറിപ്പിക്കേണമേ
*اللَّهُمَّ اجْعَلْ بُيُوتَهُمْ عَلَيْهِمْ رَدْماً*
അല്ലാഹുവേ..
അവരുടെ ഇടങ്ങൾ നീ തകർത്ത് കളയണേ
*اللَّهُمَّ اجْعَلْ قَنَابِلَهُم عَلَيْهِمْ دَمْدَماً*
അല്ലാഹുവേ..
അവരുടെ ബോംബുകൾ അവർക്ക് മേൽ തന്നെ വർഷിപ്പിക്കണേ
*الَّلهُمَّ حَرِّرِ المَسْجِدَ الأَقْصَى مِنَ دَنَسِ الْيَهُودِ الَصهَايِنَةِ*
അല്ലാഹുവേ..
ജൂതസയണിസ്റ്റുകളുടെ മാലിന്യത്തിൽ നിന്ന് മസ്ജിദുൽ അഖ്സിയെ നീ മോചിപ്പിക്കേണമേ
*الَّلهُمَّ أَخْرِجْ مِنْهُ الصَهَايِنَةَ أَذِلَّةً صَاغِرِين*
അല്ലാഹുവേ..
സയണിസ്റ്റുകളെ അവിടെനിന്ന് നിന്ദ്യരായി, പതിതരയി നീ പുറത്താക്കേണമേ
*اللَّهُمَّ أَعِزَّ الِٕاسْلاَمَ وَالمُسْلِمِين*
അല്ലാഹുവേ..
ഇസ്ലാമിനും മുസ്ലീങ്ങൾക്കും നീ പ്രതാപം നൽകേണമേ
*اللَّهُمَّ تَقَبَّلْ مِنَّا دُعَاءَناَ إِنَّكَ أَنْتَ السَمِيعُ العَلِيم*
എല്ലാം കേൾക്കുന്നവനും അറിയുന്നവനുമായ അല്ലാഹുവേ.. ഞങ്ങളുടെ പ്രാർത്ഥന നീ സ്വീകരിക്കേണമേ ആമീൻ
👆🏼
*ഗസ്സയിലെ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക*
*(കുടുംബ ജീവിതം wtsp ഗ്രൂപ്പ്)*
0 - 0
* *🤲🏻 തൗബ സ്വീകാര്യമാവാന്‍ 🤲🏼*
〰️〰️➿〰️〰️➿➿〰️➿
*chat.whatsapp.com/FOI2kzKqFvn3bj0pJebeB7*
✍🏼അധിക്ഷേപാര്‍ഹമായ കാര്യങ്ങളില്‍ നിന്ന് അകന്ന് സ്തുത്യര്‍ഹമായവയിലേക്ക് മടങ്ങുക എന്നതാണ് തൗബ...
അല്ലാഹുﷻവിന്റെ വഴിയില്‍ പ്രവേശിക്കുന്നവരുടെ പ്രാരംഭ നടപടിയാണിത്. പടച്ചവന്റെ അടുത്തേക്കുള്ള യാത്ര ശരിയായിത്തീരുന്നതിനുള്ള നിബന്ധനയുമാണ് തൗബ.
*തൗബ സ്വീകാര്യമാവാൻ പ്രധാനമായും നാല് നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. അവ വിവരിക്കുകയാണിവിടെ...*
➖➖➖➖➖➖➖➖➖
*🔸1) പാപങ്ങളെക്കുറിച്ച് ഖേദിക്കല്‍:*
തൗബയുടെ ആദ്യപടിയാണ് മനസ്സില്‍ ഖേദം വരല്‍. അല്ലാഹു ﷻ ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിന് പകരം നന്ദികേടാണല്ലോ എന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന ചിന്തയിലൂടെത്തന്നെ ഖേദം വരുന്നതാണ്. “തൗബയെന്നാല്‍ ഖേദമാണ് " എന്നൊരു ഹദീസും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ചെയ്ത ദോഷത്തെത്തൊട്ട് ഖേദിക്കലും അല്ലാഹുﷻവിന്റെ ശിക്ഷയെ ഭയപ്പെടലും സത്യവിശ്വാസിയുടെ ലക്ഷണമാണ്...
നബി ﷺ പറയുന്നു: “ഒരു സത്യവിശ്വാസി തെറ്റ് ചെയ്താല്‍ അവന് വലിയ ഖേദവും അല്ലാഹുﷻവിന്റെ ശിക്ഷ ഇറങ്ങുന്നതിനെ കുറിച്ച് ഭയവുമുണ്ടാകും. പര്‍വ്വതം എന്റെ മേല്‍ വീണേക്കുമോ എന്നുപോലും അവന്‍ ഭയപ്പെടും. എന്നാൽ കപടവിശ്വാസിയാവട്ടെ, തെറ്റിനെ അവഗണിക്കും. തന്റെ മൂക്കിന്‍തുമ്പത്ത് വന്നിരിക്കുന്ന ഒരീച്ചയെ ആട്ടുന്ന ലാഘവത്തോടെയാണവന്‍ തെറ്റിനെ കാണുക.”
(ബുഖാരി)
നൂറുപേരെ കൊന്ന ഒരാളുടെ തൗബ പോലും അല്ലാഹു ﷻ സ്വീകരിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പോലെ കൊടും ഖേദം മനസ്സിലുണ്ടാവണം. എന്നാലേ അല്ലാഹു ﷻ അത് സ്വീകരിക്കൂ. അല്ലാഹു ﷻ ഖല്‍ബിലേക്കാണല്ലോ നോക്കുക..!!
*🔸2) ദോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക:*
ദോഷങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായി വിട്ടുനിന്നുകൊണ്ടാവണം തൗബ ചെയ്യേണ്ടത്. ദോഷത്തില്‍ നിലനിന്നുകൊണ്ട് തന്നെ അതില്‍ നിന്ന് പശ്ചാത്തപിക്കുന്നവന്‍ അല്ലാഹുﷻവിനെ പരിഹസിക്കുന്നവനാണ്...
നബി ﷺ പറയുന്നു: “നിശ്ചയം, പാപത്തില്‍ നിന്ന് ഖേദിച്ച് മടങ്ങിയവന്‍ പാപം ചെയ്യാത്തവനെ പോലെയാണ്. ദോഷത്തില്‍ വ്യാപൃതനായിരിക്കെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നവന്‍ അല്ലാഹുﷻവിനെ പരിഹസിക്കുന്നവനെപ്പോലെയാണ് ”
(ത്വബ്റാനി)
*🔸3) ഇനിയൊരിക്കലും ഒരു പാപവും ചെയ്യില്ലെന്ന് ദൃഢനിശ്ചയം ചെയ്യല്‍:*
അലക്കിത്തേച്ച വസ്ത്രങ്ങളില്‍ അഴുക്കാകുന്നത് നാം പ്രത്യേകം ശ്രദ്ധിക്കാറുള്ളത് പോലെ, തൗബ ചെയ്തതിന് ശേഷം ഇനി ദോഷങ്ങള്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. പണ്ഡിതന്മാര്‍ പറയുന്നു: “ഒരു തെറ്റില്‍ നിന്നൊരാള്‍ പശ്ചാതപിച്ചു. പിന്നീട് ആ തെറ്റ് ചെയ്യാന്‍ പിശാചിന്റെയും സ്വശരീരത്തിന്റെയും പ്രേരണയുണ്ടായപ്പോള്‍ ഏഴ് തവണ അയാള്‍ സ്വശരീരത്തോട് ധര്‍മസമരം നടത്തി. എന്നാല്‍ പിന്നീട് ആ ദോഷത്തിലേക്ക് അല്ലാഹു ﷻ അവനെ മടക്കുകയില്ല.”
*🔸4) മനുഷ്യരുടെ ബാധ്യതകളില്‍ നിന്നൊഴിവാകുക:*
മനുഷ്യരുമായി ബന്ധപ്പെട്ട തെറ്റുകള്‍ക്ക് അവരോട് പൊരുത്തപ്പെടീക്കുക തന്നെ വേണം. എന്നാലേ തൗബ സ്വീകാര്യമാവൂ. മനുഷ്യരുടെ ബാധ്യതകള്‍ വീട്ടാതെയും പൊരുത്തപ്പെടീക്കാതെയും അല്ലാഹുﷻവിനോട് പശ്ചാത്തപിച്ചിട്ട് കാര്യമില്ല. പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ലാത്ത വിഷയമാണിത്...
സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കുകയോ അവനെ തൃപ്തിപ്പെടുത്തുകയോ വേണം. അന്യായമായി കൈവശപ്പെടുത്തിയവ തിരിച്ചേല്‍പ്പിക്കണം.
അപവാദങ്ങളോ ഏഷണിയോ പരദൂഷണമോ പറഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അവരോട് പൊരുത്തപ്പെടീക്കണം. സാമ്പത്തിക ഇടപാട് നല്‍കാനുള്ള വ്യക്തി മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവകാശികളെ ഏല്‍പിക്കണം. അതുമില്ലെങ്കില്‍ അവന്റെ പേരില്‍ ധർമ്മം ചെയ്യണം. അതിനും സാധിക്കാതിരുന്നാല്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും നന്മകള്‍ അധികരിപ്പിക്കുകയും വേണം.
*☝ اَللَّهُ اَعْلَمْ ☝"*
*അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. വിജ്ഞാനം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ, ആമീൻ*
_*🌷മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_Islamic_*
{WhatsApp Group}
● ۩▬▬▬▬❁☆❁▬▬▬▬۩ ●
1 - 0
*കച്ചവടത്തിന്റെ സകാത്ത്💫*
〰️〰️➿〰️〰️➿〰️〰️
*chat.whatsapp.com/FOI2kzKqFvn3bj0pJebeB7*
✍🏻 സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയുടേതിലേത് പോലെ കച്ചവടത്തില്‍ സകാത് നിര്‍ബന്ധമാവുന്നതിനും രണ്ട് നിബന്ധനകള്‍ പൂര്‍ത്തിയായിരിക്കണം.
ഒന്ന്, വര്‍ഷം പൂര്‍ത്തിയാവുക.
രണ്ട്, കണക്ക് എത്തുക.
കച്ചവടം തുടങ്ങുന്ന ഹിജ്റ തിയ്യതി ഓര്‍ത്തുവെക്കേണ്ടതും ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം കച്ചവടത്തിലെ വില്‍പനവസ്തുക്കളുടെ ആകെ മൂല്യവും കടം ഇനത്തില്‍ വല്ലതും കിട്ടാനുണ്ടെങ്കില്‍ അതും കണക്കാക്കി സകാത് നിര്‍ബന്ധമായിട്ടുണ്ടോ എന്ന് നോക്കേണ്ടതുമാണ്. ആകെ ലഭിച്ച മൂല്യം 85ഗ്രാം ശുദ്ധസ്വര്‍ണ്ണത്തിന്റെയോ 595 ഗ്രാം ശുദ്ധ വെള്ളിയുടെയോ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ഉണ്ടെങ്കിലാണ് സകാത് നിര്‍ബന്ധമാവുക. ആകെയുള്ള മൂല്യത്തിന്റെ രണ്ടര ശതമാനമാണ് സകാത് ആയി നല്‍കേണ്ടത്.
അഥവാ, ശവ്വാല്‍ ഒന്നിന് തുടങ്ങിയ ഒരു ചെരുപ്പ് കടയാണെങ്കില്‍, അടുത്ത ശവ്വാല്‍ ഒന്നിന് അയാള്‍ കടയിലെ വില്‍പനക്കായുള്ള മുഴുവന്‍ സാധനങ്ങളുടെയും മൂല്യം, അന്നത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് കണക്കാക്കേണ്ടതാണ്. കടയിലെ ഫര്‍ണിച്ചറുകളോ ഫിക്സഡ് ആയ മറ്റു അസറ്റുകളോ കൂട്ടേണ്ടതില്ല. ആകെ 50,000 രൂപയുടെ മൂല്യത്തിനുള്ള സാധനങ്ങള്‍ വില്‍പനക്കായി അവിടെയുണ്ടെന്നും വിറ്റ വകയില്‍ 5000 രൂപ കടമായി കിട്ടാനുണ്ടെന്നും സങ്കല്‍പിച്ചാല്‍, ആകെ മൂല്യം 55,000 എന്ന് കണക്കാക്കാം. അന്നത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് 595 ഗ്രാം വെള്ളിക്ക് 35,000 രൂപ ആണെങ്കില്‍, ആ കച്ചവടക്കാരന്‍ 55,000ന്റെ രണ്ടര ശതമാനം സകാത് നല്‍കേണ്ടതാണ്.
ഇതേ നിയമം തന്നെയാണ് എല്ലാ കച്ചവടത്തിലും. ജ്വല്ലറികള്‍ക്കും മുത്ത്, പവിഴം തുടങ്ങിയ വില പിടിപ്പുള്ള കല്ലുകളുടെ കച്ചവടങ്ങള്‍ക്കുമൊക്കെ ഇത് ബാധകമാണ്. ഇന്ന് ഏറെ പ്രചാരത്തിലുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലും ഇത് തന്നെയാണ് വിധി. ഉപയോഗത്തിനായുള്ള പറമ്പുകള്‍ക്ക് സകാതില്ലെന്നത് ശരി തന്നെ. എന്നാല്‍ വില കിട്ടുമ്പോള്‍ വില്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥലം ഉടമപ്പെടുത്തുന്നതോടെ അത് കച്ചവട വസ്തുവായി മാറുമെന്നാണ് പണ്ഡിതാഭിപ്രായം. ഒരു ഉദാഹരണത്തിലൂടെ ഇത് കൂടുതല്‍ വ്യക്തമാക്കാം.
ഒരാള്‍ ശവ്വാല്‍ ഒന്നിന്, വില കിട്ടുമ്പോള്‍ വില്‍ക്കണമെന്ന കച്ചവട ലക്ഷ്യത്തോടെ പത്ത് ലക്ഷത്തിന് ഒരു സ്ഥലം വാങ്ങിയെന്ന് സങ്കല്‍പിക്കുക. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അയാള്‍ അത് 12 ലക്ഷത്തിന് വിറ്റു. ശേഷം മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ആ തുകക്ക് വേറെ സ്ഥലം വാങ്ങി. അടുത്ത ആറ് മാസത്തേക്ക് കച്ചവടമൊന്നും നടന്നില്ല. അപ്പോഴാണ് അടുത്ത ശവ്വാല്‍ ഒന്ന് വന്നെത്തിയത്, അഥവാ അയാളുടെ കച്ചവടത്തിന്റെ വര്‍ഷം പൂര്‍ത്തിയായത് എന്നര്‍ത്ഥം. ഉടനെ അദ്ദേഹം ചെയ്യേണ്ടത്, ആറ് മാസം മുമ്പ് 12 ലക്ഷത്തിന് വാങ്ങിയ ആ സ്ഥലത്തിന്റെ അന്നത്തെ മാര്‍ക്കറ്റ് വില എന്താണെന്ന് നോക്കുക. 15ലക്ഷമാണ് ആകെ അതിന്റെ മൂല്യമെങ്കില്‍ അതിന്റെ രണ്ടര ശത്മാനം 37,500 രൂപ സകാത് ആയി നല്‍കേണ്ടതാണ്. കോഴി, നാല്‍കാലികള്‍ തുടങ്ങി കച്ചവടാവശ്യാര്‍ത്ഥം വാങ്ങുന്ന
എല്ലാ സാധനങ്ങളിലും ഇത് തന്നെയാണ് വിധി.
ലാഭത്തിന്റെ സകാത് എങ്ങനെ കണക്കാക്കാം:
ലാഭം സാധാരണഗതിയില്‍ രണ്ട് തരത്തിലാണ് ഉപയോഗിക്കപ്പെടാറ്. ചിലര്‍ അതില്‍നിന്ന് അത്യാവശ്യകാര്യങ്ങള്‍ക്കുള്ള ചെലവുകളെടുത്ത് ബാക്കിയുള്ളത് കൊണ്ട് വീണ്ടും ചരക്കുകള്‍ വാങ്ങി കച്ചവടം മെച്ചപ്പെടുത്തുന്നു. ഈ രൂപത്തില്‍, ലാഭവും വര്‍ഷാവസാനം നടക്കുന്ന കണക്കെടുപ്പില്‍ ഉള്‍പ്പെടുന്നതായിരിക്കും. ചെലവായിപ്പോയതിന് സകാത് വരുന്നുമില്ല.
എന്നാല്‍ ചില കച്ചവടക്കാര്‍ ലാഭവിഹിതം വേറെ തന്നെ മാറ്റി വെക്കുകയും അത് പ്രത്യേകം സൂക്ഷിക്കുകയും ചെയ്യുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ലാഭത്തിന്റെ വര്‍ഷവും കണക്കും സാധാരണ കാശിന്റേത് പോലെ വേറെ തന്നെ സൂക്ഷിക്കേണ്ടതാണ്.
കച്ചവടം നഷ്ടത്തിലാണെങ്കില്‍
കച്ചവടം നഷ്ടത്തിലാണെങ്കില്‍പോലും മേല്‍പറഞ്ഞ രണ്ട് നിബന്ധനകളൊത്താല്‍ സകാത് നിര്‍ബന്ധം തന്നെയാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരാള്‍ കച്ചവടം തുടങ്ങിയത് രണ്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയാണ്. വര്‍ഷം പൂര്‍ത്തിയായി കണക്കെടുത്തപ്പോള്‍ ആകെ 50,000 രൂപയുടെ സാധനങ്ങളേ ഉള്ളൂവെന്ന് സങ്കല്‍പിക്കുക. അഥവാ, ഒന്നരലക്ഷം രൂപ അയാള്‍ക്ക് നഷ്ടമാണെന്നര്‍ത്ഥം. എന്നാലും ആ സംഖ്യ അന്നത്തെ 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആണെങ്കില്‍ അയാള്‍ അതിന്റെ രണ്ടര ശതമാനം സകാത് നല്‍കേണ്ടതാണ്. നഷ്ടം സകാതിനെ തടയില്ല എന്നര്‍ത്ഥം.
നേരത്തെ കൈയ്യിലുള്ള കണക്കെത്തിയ മൂലധനം കൊണ്ടാണ് കച്ചവടം തുടങ്ങിയതെങ്കില്‍ വര്‍ഷം തുടങ്ങേണ്ടത് ആ മൂലധനം ഉടമപ്പെടുത്തിയ തിയ്യതി മുതലാണെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അഥവാ, ഒരാളുടെ കൈയ്യില്‍ ശവ്വാല്‍ ഒന്നിന് 2 ലക്ഷം രൂപ വരികയും അയാള്‍ മൂന്ന് മാസം അത് സൂക്ഷിച്ച ശേഷം മുഹറം ഒന്നിന് അത് ഉപയോഗിച്ച് കച്ചവടം തുടങ്ങുകയും ചെയ്താല്‍, അയാള്‍ സകാതിനായി കണക്കെടുപ്പ് നടത്തേണ്ടത് അടുത്ത ശവ്വാല്‍ 1നാണ്, മുഹറം ഒന്നിനല്ല.
കണക്കെത്തിയില്ലെങ്കില്‍
കച്ചവടം തുടങ്ങി വര്‍ഷം പൂര്‍ത്തിയായപ്പോള്‍ കണക്കെടുത്തപ്പോള്‍ ആകെ മൂല്യം സകാത് നിര്‍ബന്ധമാകുന്ന നിശ്ചിത തുക എത്തുന്നില്ലെങ്കില്‍, അവിടെ വര്‍ഷം മുറിയുകയും അവിടന്നങ്ങോട്ട് വേറെ വര്‍ഷം തുടങ്ങേണ്ടതുമാണ്.
വര്‍ഷങ്ങളായി സകാത് നല്‍കിയിട്ടില്ലെങ്കില്‍
കച്ചവടം തുടങ്ങി കുറെ വര്‍ഷങ്ങളാവുകയും ഇതുവരെ സകാതിനെ കുറിച്ച് ബോധവാനാകാതിരിക്കുകയും ചെയ്തവനാണെങ്കില്‍ എന്തുചെയ്യുമെന്ന് പരിശോധിക്കാം. ഉദാഹരണമായി, ഒരാള്‍ പത്ത് വര്‍ഷമായി ഒരു കട നടത്തിപ്പോരുന്നു. ഇതുവരെ അയാള്‍ സകാത് നല്‍കിയിട്ടില്ല. ഇപ്പോഴാണ് അയാള്‍ക്ക് ബോധമുണ്ടായത്. അത്തരം സാഹചര്യത്തില്‍, ഓരോ വര്‍ഷത്തെയും ഒരു ഏകദേശമൂല്യം കണക്കാക്കി ഏകദേശ ഉറപ്പ് ലഭിക്കുന്നതുവരെ സകാത് കൊടുത്തുവീട്ടേണ്ടതാണ്.
നിര്‍ബന്ധമായ സകാത് നല്‍കാതെ ഒരാള്‍ മരണപ്പെടുന്ന പക്ഷം, അയാളുടെ അത്രയും വര്‍ഷങ്ങളിലെ സകാത് മേല്‍പറഞ്ഞ വിധം കണക്കാക്കി നീക്കിവെച്ച ശേഷം മാത്രമേ അയാളുടെ സ്വത്ത് വീതം വെക്കാന്‍പോലും കര്‍മ്മശാസ്ത്രം അനുവദിക്കുന്നുള്ളൂവെന്നത് ഏറെ ഗൌരവത്തോടെ വേണം നാം മനസ്സിലാക്കാന്‍
🤲🏻 ദുആ വസിയ്യത്തോടെ..
*☝ اَللَّهُ اَعْلَمْ ☝"*
*അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. വിജ്ഞാനം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ, ആമീൻ*
_*🌷മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_Islamic_*
{WhatsApp Group}
● ۩▬▬▬▬❁☆❁▬▬▬▬۩ ●
2 - 0
*🧕🏻അശുദ്ധിക്കാരിയുടെ🩸*
*🌙 റമളാൻ 🌙*
chat.whatsapp.com/FOI2kzKqFvn3bj0pJebeB7
✍🏼സ്ത്രീസമൂഹത്തിന് പ്രകൃത്യാ നാഥൻ സംവിധാനിച്ചതാണ് ആർത്തവ(ഹൈള്)വും പ്രസവരക്ത(നിഫാസ്)വും. മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ രഹസ്യങ്ങൾ സ്രഷ്ടാവിന്റെ ഓരോ സൃഷ്ടിപ്പിലുമുള്ളതുപോലെ ഇതിലും കാണാം. ഹൈളുകാരിയും നിഫാസുകാരിയും റമളാൻ നോമ്പിനെ സമീപിക്കേണ്ടതെങ്ങനെയെന്ന് മതം വിശദീകരിച്ചിട്ടുണ്ട്. കർമശാസ്ത്ര പണ്ഡിതർ ഗ്രന്ഥങ്ങളിൽ അത് രേഖപ്പെടുത്തിയതു കാണാം.
*▶️ വ്രതാനുഷ്ഠാനം*
ആർത്തവക്കാരിക്കും പ്രസവ രക്തമുള്ളവൾക്കും വ്രതം നിഷിദ്ധമാണെന്നും അനുഷ്ഠിക്കുന്നപക്ഷം അത് അസാധുവാണെന്നുമാണ് പണ്ഡിതരുടെ ഏകാഭിപ്രായം (ഇജ്മാഅ്). ഇക്കാര്യം ഇബ്‌നു ജരീറും മറ്റും ഉദ്ധരിച്ചിട്ടുണ്ട്.
‘ശുദ്ധി നോമ്പിന്റെ നിബന്ധനയല്ലെന്നിരിക്കെ നോമ്പ് അവളിൽ നിന്ന് സാധുവാകാത്തതിന്റെ സാംഗത്യമെന്തെന്ന് മനസ്സിലാകുന്നില്ല’ എന്ന് ഇമാമുൽ ഹറമൈനി(റ) പ്രസ്താവിക്കുന്നുണ്ട് (മജ്മൂഅ് 6/259, മുഗ്‌നി 1/109). ഇലാഹീ കൽപ്പന എന്ന നിലക്കാണ് അതനുസരിക്കേണ്ടതെന്ന് സാരം.
എന്നാൽ, ഇമാം ബുജൈരിമി(റ) നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: അതിന്റെ സാംഗത്യം ബൗദ്ധികമായി മനസ്സിലാകും. ആർത്തവവും നോമ്പും ശരീരത്തെ ദുർബലപ്പെടുത്തുന്നവയായതിനാൽ ഇവ രണ്ടും സംഗമിക്കൽ വനിതകൾക്ക് ശക്തമായ പ്രയാസമുണ്ടാക്കും. അല്ലാഹു ﷻ ശരീര സംരക്ഷണം നിഷ്‌കർഷിച്ചതിനാൽ വ്രതം നിഷിദ്ധമാക്കി (ഹാശിയതുൽ ബുജൈരിമി 3/116). നമുക്ക് ഗ്രാഹ്യമാകുന്നൊരു യുക്തി മാത്രമാണിത്. അതിനാൽ ഹൈള്-നിഫാസോടെ നോമ്പനുഷ്ഠിക്കാൻ ശാരീരിക ശേഷിയുള്ളവൾക്ക് നോമ്പ് അനുവദനീയമാണെന്ന് വരില്ല. അവൾക്കും നിഷിദ്ധം തന്നെ. എന്നാൽ നോമ്പിന്റെ നിയ്യത്ത് കൂടാതെ ഉപവസിച്ചാൽ അവൾ കുറ്റക്കാരിയല്ല. നോമ്പിനെ കരുതുമ്പോഴാണ് (സാധുവാകുന്നില്ലെങ്കിലും) അവൾ കുറ്റക്കാരിയാകുന്നത് (മജ്മൂഅ് 6/263).
‘നോമ്പ് ഖളാഅ് വീട്ടാൻ ഞങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നു, നിസ്‌കാരം വീട്ടാൻ കൽപ്പിക്കപ്പെട്ടിരുന്നില്ല’ എന്ന ഇമാം മുസ്‌ലിമും മറ്റും റിപ്പോർട്ട് ചെയ്ത ആഇശാ(റ)യുടെ ഹദീസാണ് നോമ്പ് നിഷിദ്ധമാണെന്നതിന്റെ ഒരു തെളിവ്. അബൂദാവൂദ്, തുർമുദി, നസാഈ എന്നിവരുടെ റിപ്പോർട്ടിൽ: ഞങ്ങൾക്ക് ഹൈളുണ്ടാകാറുണ്ടായിരുന്നു. നബി(സ്വ) ഞങ്ങളോട് നോമ്പ് ഖളാഅ് വീട്ടാൻ കൽപ്പിച്ചിരുന്നു. നിസ്‌കാരം ഖളാഅ് വീട്ടാൻ കൽപ്പിച്ചിരുന്നില്ല’ എന്ന് കാണാം.
സ്വഹാബീ വനിതകൾ ഋതുമതികളായപ്പോൾ നോമ്പനുഷ്ഠിച്ചിരുന്നില്ലെന്ന് ഈ ഹദീസ് അറിയിക്കുന്നു. വ്രതം ഹറാമാണെന്നതിന് പ്രസ്തുത ഹദീസിൽ തെളിവില്ല. മറിച്ച് യാത്രക്കാരെ പോലെ ഹൈളുകാരിക്കും നോമ്പ് നിർബന്ധമില്ല, ജാഇസാണ് എന്ന അഭിപ്രായം ബാലിശമാണ്. കാരണം സ്വഹാബീ വനിതകളുടെ ഇബാദത്തിലുള്ള കാർക്കശ്യവും സാധ്യമായ ആരാധനയെല്ലാം നിർവഹിക്കാനുള്ള അവരുടെ ഉത്സാഹവും സ്ഥിരപ്പെട്ടതാണെന്നിരിക്കെ നോമ്പ് അവർക്ക് ജാഇസായിരുന്നെങ്കിൽ അവരിൽ ചിലരെങ്കിലും നോമ്പനുഷ്ഠിക്കുമായിരുന്നു. പക്ഷേ, ആരും നോമ്പെടുത്തില്ല.
ഇമാം ബുഖാരിയും മുസ്‌ലിമും അബൂസഈദുൽ ഖുദ്‌രി(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസും നോമ്പ് ഹറാമാണെന്ന് പഠിപ്പിക്കുന്നു.
തിരുനബി ﷺ അരുളി: അവർ (ആർത്തവ വേളയിൽ) രാത്രികളിൽ നിസ്‌കരിക്കാതെ കഴിയുകയും റമളാൻ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുന്നു. അവർക്ക് ദീൻ കുറവായതിന്റെ അടയാളമാണത്.’ ഇമാം ബുഖാരി(റ)യുടെ റിപ്പോർട്ടിൽ നബി ﷺ പറയുന്നു: ‘ഋതുമതിയായാൽ സ്ത്രീകൾ രാത്രിയിലെ നിസ്‌കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ?’ (മജ്മൂഅ് 2/356).
രാത്രി ആർത്തവത്തിൽ നിന്ന് ശുദ്ധിയായാൽ, അഥവാ പഞ്ഞി വെച്ചാൽ രക്തത്തിന്റെ നിറം കാണും വിധം പോലും രക്തമില്ലെങ്കിൽ കുളിക്കുന്നതിനു മുമ്പ് അവൾക്ക് രാത്രി നിയ്യത്ത് ചെയ്ത് നോമ്പെടുക്കാവുന്നതാണ് (തുഹ്ഫ 1-392). എങ്കിലും സ്വുബ്ഹിയുടെ മുമ്പ് കുളിക്കലാണ് ഉത്തമം. രക്തം നിലച്ചുവെന്ന ധാരണയിൽ വ്രതമനുഷ്ഠിക്കുകയും പിന്നീട് രക്തം കാണുകയും ചെയ്താൽ ഹൈളാണെന്ന് അറിയാതെ പ്രവർത്തിച്ചതു മൂലം അവൾ കുറ്റക്കാരിയല്ല.
*▶️ ആർത്തവകാരിയുടെ നിയ്യത്ത്*
ഋതുമതിയായിരിക്കെ നോമ്പ് സ്വീകാര്യമല്ല എന്ന് വിവരിച്ചല്ലോ. എന്നാൽ അധികരിച്ച ആർത്തവം മുതൽ (ആർത്തവാരംഭം മുതൽ പതിനഞ്ച് ദിവസങ്ങൾ പൂർത്തിയായ രാത്രി) രക്തം മുറിയുന്നതിനു മുമ്പുതന്നെ നിയ്യത്ത് ചെയ്ത് നോമ്പെടുക്കാവുന്നതാണ്. കാരണം പിറ്റേന്ന് പൂർണമായും ശുദ്ധിയായിരിക്കുമെന്ന് അവൾക്ക് ഉറപ്പാണ്. മാത്രമല്ല, അധികരിച്ച ഹൈള് കഴിഞ്ഞിട്ടും രക്തം തുടർന്നാൽ അത് രോഗരക്തമായതിനാൽ നോമ്പിനെ ബാധിക്കുകയുമില്ല.
ഇപ്രകാരം, അവൾക്ക് സാധാരണ ആർത്തവമുണ്ടാകുന്ന അത്രയും ദിവസങ്ങൾ (ഉദാ: എല്ലാ മാസവും ഏഴു ദിവസം) പ്രസ്തുത രാത്രിയിൽ പൂർത്തിയാകുമെങ്കിലും നോമ്പിന് നിയ്യത്ത് വെക്കാവുന്നതാണ്. അതുപോലെ, പതിവ് ആർത്തവം കൃത്യമായ ഘടനയോടു കൂടി വ്യത്യസ്തമാവുകയും (ഉദാ: ഒന്നാം മാസവും മൂന്നാം മാസവും 8 ദിവസം, രണ്ടാം മാസവും നാലാം മാസവും 11 ദിവസം) ആ ഘടന മറക്കാതിരിക്കുകയും അതനുസരിച്ച് പ്രസ്തുത രാത്രിയിൽ ആർത്തവം അവസാനിക്കുമെങ്കിലും രക്തം നിലക്കുന്നതിന് മുമ്പുതന്നെ നിയ്യത്ത് ചെയ്യലും സ്വുബ്ഹിക്കു മുമ്പ് രക്തം നിന്നാൽ ആ നിയ്യത്തനുസരിച്ച് നോമ്പനുഷ്ഠിക്കലും അനുവദനീയമാണെന്നാണ് പ്രബലം. കാരണം പതിവ് (ആദത്ത്) തുടരലാണ് പ്രത്യക്ഷ സാധ്യത. എന്നാൽ ആർത്തവ ദിവസങ്ങൾ ചില മാസങ്ങളിൽ കൂടിയും ചില മാസങ്ങളിൽ കുറഞ്ഞും കാണപ്പെടുന്നവൾക്ക് ആർത്തവമുണ്ടാകാറുള്ള ഏറ്റവും കൂടിയ ദിവസങ്ങൾ പ്രസ്തുത രാത്രിയിൽ പൂർത്തിയായെങ്കിലേ രക്തം നിലക്കുന്നതിന് മുമ്പുള്ള നിയ്യത്ത് സ്വീകരിക്കപ്പെടുകയുള്ളൂ.
അതേസമയം അധികരിച്ച ദിവസം, അല്ലെങ്കിൽ അവളുടെ പതിവ് ആർത്തവ ദിവസങ്ങൾ, അതുമല്ലെങ്കിൽ ആർത്തവ ദിവസങ്ങളുടെ എണ്ണം വ്യത്യാസപ്പെടാറുണ്ടെങ്കിൽ ഏറ്റവും കൂടിയ ദിവസങ്ങൾ പ്രസ്തുത രാത്രിയിൽ പൂർത്തിയാവുകയില്ലെങ്കിൽ രക്തം നിലക്കുന്നതിന് മുമ്പുള്ള നിയ്യത്ത് പരിഗണനീയമല്ല. കാരണം പിറ്റേന്ന് ശുദ്ധിയുണ്ടാകുമെന്ന ഉറപ്പില്ലാതെയും ഒരു അടിസ്ഥാനവും തെളിവുമില്ലാതെയുമാണ് അവൾ നിയ്യത്ത് ചെയ്തിരിക്കുന്നത്. ഇനി സ്വുബ്ഹിയുടെ മുമ്പായി രക്തം മുറിഞ്ഞാൽ അവൾ നിയ്യത്ത് ചെയ്ത് നോമ്പനുഷ്ഠിക്കേണ്ടതാണ്. ഈ പറയപ്പെട്ട കാര്യങ്ങളിലെല്ലാം നിഫാസും ഹൈള് പോലെയാണ് പരിഗണിക്കുക.
(തുഹ്ഫ 3/397, മുഗ്‌നി 1/427, നിഹായ 9/ 343)
*▶️ ഇംസാക്*
റമളാൻ പകലിനിടക്ക് ഹൈള്, നിഫാസ് ശുദ്ധിയായാൽ അവൾക്ക് ഇംസാക് (നോമ്പ് മുറിയുന്ന കാര്യങ്ങൾ വർജിക്കൽ) സുന്നത്താണ്, നിർബന്ധമില്ല (ഫത്ഹുൽ മുഈൻ 270, മജ്മൂഅ് 6/259). അബൂഇസ്ഹാഖു ശീറാസി(റ) ഈ വീക്ഷണമാണ് പ്രബലപ്പെടുത്തിയിട്ടുള്ളത്. ഭൂരിപക്ഷം പണ്ഡിതരും അതംഗീകരിക്കുകയും ഇമാമുൽ ഹറമൈനി(റ)യും മറ്റും അതിൽ അസ്വ്ഹാബിന്റെ യോജിപ്പ് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.
ഇമാം അബൂഹനീഫ, ഔസാഈ, സൗരി(റ) എന്നിവരിൽ നിന്ന് ഇംസാക് നിർബന്ധമാണെന്ന അഭിപ്രായം നവവി(റ)വിന്റെ അസ്വ്ഹാബ് രേഖപ്പെടുത്തിയിട്ടുണ്ട്.
(മജ്മൂഅ് 6/ 260)
*▶️ മരുന്നുപയോഗിക്കൽ*
സ്‌ത്രൈണ പ്രകൃതിയിൽ സ്രഷ്ടാവ് സംവിധാനിച്ച മാസമുറ തടയാൻ മരുന്നുകൾ കഴിക്കാതിരിക്കലാണ് ഉത്തമം. കൃത്രിമമായി ആർത്തവം നിയന്ത്രിച്ച് റമളാൻ മാസം മുഴുവൻ നോമ്പനുഷ്ഠിക്കുന്നതിന് പകരം അല്ലാഹു ﷻ നിശ്ചയിച്ചുതന്ന പരിധികളും ഇളവുകളും സന്തോഷപൂർവം സ്വീകരിക്കുകയാണ് സഹോദരിമാർ ചെയ്യേണ്ടതെന്നാണ് പണ്ഡിത നിർദേശം. ഋതുമതിയായ സ്ത്രീക്ക് അവളുടെ ആർത്തവ കാലം പ്രായശ്ചിത്തമാണെന്ന് ആഇശ(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. മരുന്നുപയോഗിച്ചും മറ്റുമുള്ള ആർത്തവ നിയന്ത്രണവും നിർമാണവും ശരീരത്തിന് ഹാനികരമല്ലെന്ന് നീതിമാനും വിശ്വസ്തനുമായ വൈദ്യവിദഗ്ധൻ ഉറപ്പുനൽകിയാൽ മാത്രമേ അതനുവദനീയമാകൂ. ഹാനികരമാകുന്ന പക്ഷം അതു നിഷിദ്ധമാണ്.
(ഗായതു തൽഖീസിൽ മുറാദ് 14, കശ്ശാഫുൽ ഖനാഅ് 1/218)
എന്നാൽ, ആർത്തവ വിമുക്തിക്കായി മരുന്ന് കഴിക്കാനുദ്ദേശിച്ച സ്ത്രീക്ക് ഇബ്‌നു ഉമർ(റ) മരുന്നായി അറാക്കിന്റെ നീര് നിർദേശിച്ചതു കാണാം (മുസ്വന്നഫ് അബ്ദുറസാഖ് 1/318). ഹജ്ജ്-ഉംറ വേളകളിൽ ഏറെ ആശ്വാസമേകുന്ന ഈ രീതി ഉപയോഗിച്ച് ആർത്തവം നിറുത്തിയവളെ ശുദ്ധിയുള്ളവളായാണ് ഗണിക്കുക. അതിനാൽ അവൾക്ക് നോമ്പ് നിർബന്ധമായിത്തീരും. ഇപ്രകാരം, മരുന്നുപയോഗിച്ച് മാസമുറ നേരത്തെ ഉണ്ടാക്കിയാലും സ്വാഭാവിക ആർത്തവത്തിന്റെ എല്ലാ വിധികളും ബാധകമാക്കുകയും വ്രതം നിഷിദ്ധമാവുകയും ചെയ്യും.
*▶️ ഖളാഅ് വീട്ടൽ*
ആർത്തവകാരിക്കും പ്രസവരക്തമുള്ളവൾക്കും ശുദ്ധിയായാൽ നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമാണെന്നതിൽ പണ്ഡിതർക്ക് ഏകാഭിപ്രായമാണ്. തിർമുദി, ഇബ്‌നുൽ മുൻദിർ, ഇബ്‌നു ജരീർ തുടങ്ങിയവരും ഇമാം നവവി(റ)വിന്റെ അസ്വ്ഹാബും മറ്റും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹൈളുമായി ബന്ധപ്പെട്ട ഹദീസിൽ ആഇശ(റ) പറഞ്ഞു: ‘നോമ്പ് ഖളാഅ് വീട്ടാൻ ഞങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നു, നിസ്‌കാരം ഖളാഅ് വീട്ടാൻ ഞങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നില്ല’ (ബുഖാരി, മുസ്‌ലിം). ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഹൈളുകാരിക്ക് നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമായി. നിഫാസുകാരി ഹൈളുകാരിയുടെ വ്യാപ്തിയിൽ പെടുമെന്നതിനാൽ അവളോട് തുലനപ്പെടുത്തുകയും ചെയ്തു.
(മജ്മൂഅ് 6/257259)
ഹൈള്-നിഫാസ് കാലയളവിലെ നിസ്‌കാരം ഖളാഅ് വീട്ടാൻ പാടില്ലെന്നിരിക്കെ നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമാക്കിയതിന്റെ രഹസ്യം കൃത്യമായി അല്ലാഹുﷻവിനേ അറിയൂ. എന്നാൽ മഹാന്മാർ ഇതിനെ ബൗദ്ധികമായി വിശകലനം ചെയ്തിട്ടുണ്ട്: വർഷത്തിൽ ഒരു മാസമാണ് നോമ്പ് നിർബന്ധമുള്ളത്. സാധാരണ മിക്ക സ്ത്രീകളുടെയും ആർത്തവ തോത് മാസത്തിൽ ഏഴ് ദിവസമാണുതാനും. പതിനൊന്ന് മാസത്തിനിടെ ഏഴു നോമ്പ് വീട്ടുക എന്നത് ക്ലേശകരമല്ല. എന്നാൽ നിസ്‌കാരത്തിന്റെ കാര്യം അങ്ങനെയല്ലല്ലോ. അധികമായതു നിമിത്തം നിസ്‌കാരം ഖളാഅ് വീട്ടൽ ക്ലേശകരമാണ്.
(മുഗ്‌നി 1/109)
അടുത്ത റമളാൻ വരെ വിശാലമായ സമയമുണ്ടെങ്കിലും തടസ്സം നീങ്ങിയ ഉടൻ കഴിയുന്നത്ര വേഗം നോമ്പുകൾ ഖളാഅ് വീട്ടാൻ ശ്രദ്ധിക്കണം. ന്യായമായ കാരണമില്ലാതെ അടുത്ത റമളാൻ വരെ നോറ്റുവീട്ടാതെ പിന്തിക്കുന്നത് കുറ്റകരമാണ്. അങ്ങനെ പിന്തിക്കുന്നപക്ഷം, ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഭക്ഷ്യധാന്യം പ്രായശ്ചിത്തമായി ഫഖീർ, മിസ്‌കീൻ എന്നിവർക്ക് നൽകണം. വർഷങ്ങൾ പിന്തിച്ചാൽ പ്രബല വീക്ഷണപ്രകാരം വർഷങ്ങളുടെ കണക്കനുസരിച്ച് മുദ്ദും വർധിപ്പിക്കണം (തുഹ്ഫ 3/445 ). കൂടാതെ, ചെയ്തുപോയ തെറ്റിന് അല്ലാഹുവിനോട് ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും വേണം.
*_✍🏼ഹുസ്‌നുൽ ജമാൽ കിഴിശ്ശേരി_*
*☝ اَللَّهُ اَعْلَمْ ☝"*
*അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. വിജ്ഞാനം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ, ആമീൻ*
_*🌷മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_*
*_Islamic_*
{WhatsApp Group}
● ۩▬▬▬▬❁☆❁▬▬▬▬۩ ●
2 - 1
ചോദ്യം:
നോമ്പുകാർക്ക് പ്രവേശനം ലഭിക്കുന്ന സ്വർഗ്ഗ കവാടം?
എല്ലാ ദിവസവും ക്വിസ്സിൽ പങ്കെടുക്കാൻ നമ്മുടെ ചാനൽ 🇸 🇺 🇧 🇸 🇨 🇷 🇮 🇧 🇪 🔔ചെയ്യു...
0 - 0
*❓ ഇസ് ലാമിക സംശയങ്ങളും❓*
*✅ മറുപടിയും ✅*
🔹〰️〰️🔻📖🔻〰️〰️🔹
chat.whatsapp.com/FOI2kzKqFvn3bj0pJebeB7
*❓0️⃣1️⃣നോമ്പിന്റെ നിയ്യത്ത് ബാഥ്വിലാകുന്ന കാര്യങ്ങൾ എന്തൊക്കെയാണ്..?*
_✍🏼മറുപടി നൽകിയത് : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
✅ നോമ്പിന് നിയ്യത്ത് വെച്ച് കഴിഞ്ഞാൽ രണ്ടു കാര്യങ്ങൾ കൊണ്ട് ആ നിയ്യത്ത് ബാഥ്വിലാകും. ഒന്ന് നിയ്യത്ത് വെച്ചതിന് ശേഷം രാത്രിയോ പകലോ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന വല്ല കാര്യവും ചെയ്താൽ അതോടെ നിയ്യത്ത് ബാഥ്വിലാകും. രണ്ട്, നിയ്യത്ത് ചെയ്തതിന് ശേഷം സുബ്ഹിക്ക് മുമ്പായി അതിനെ മുറിച്ചാൽ അഥവാ ഞാൻ നോമ്പ് നോൽക്കുന്നില്ലാ എന്ന് കരുതിയാൽ അല്ലെങ്കിൽ, ഞാൻ സുന്നത്താണ് നോൽക്കുന്നത് എന്ന് കരുതിയാൽ, അല്ലെങ്കിൽ ഞാൻ കഫ്ഫാറത്തിന്റെ നോമ്പാണ് നോൽക്കുന്നത് എന്ന് കരുതിയാൽ, ആദ്യം വെച്ച നിയ്യത്ത് ബാഥ്വിലാകും. അതിനാൽ സുബ്ഹിക്ക് മുമ്പ് വീണ്ടും നിയ്യത്ത് ചെയ്യണം. അല്ലെങ്കിൽ നോമ്പ് ശരിയാകില്ല. എന്നാൽ സുബ്ഹിക്ക് ശേഷമാണ് നിയ്യത്തിനെ മേൽ പറയപ്പെട്ട പ്രകാരം മുറിക്കുന്നതെങ്കിൽ അതു കൊണ്ട് നിയ്യത്ത് ബാഥ്വിലാകുകയോ നോമ്പ് മുറിയുകയോ ഇല്ല.
(ബുജൈരിമി)
*❓0️⃣2️⃣ നോമ്പ് ഉള്ളപ്പോൾ മുഖത്തോ ദേഹത്തോ എന്തെങ്കിലും തേച്ചു ഇരുന്നു കൊണ്ട് ദിക്ർ, ഖുർആൻ ഒക്കെ ഓതിക്കൊണ്ട് ഇരിക്കാമോ..? അങ്ങനെ തേക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ..?ഉദാഹരണം, മുഖത്ത് മഞ്ഞൾ, ഒലിവു ഓയിൽ, അല്ലെങ്കിൽ മുഖക്കുരു മാറാൻ ഉള്ള മരുന്ന്, തൈര്, വായിലേക്ക് മൂക്കിലേക്കും ആകാതെ ഇങ്ങനെ തേച്ചത് കൊണ്ട് കുഴപ്പമുണ്ടോ..? ഇത് തേച്ചിട്ടുണ്ടെങ്കിലും ദിക്ർ, സ്വലാത്, പകൽ സമയത്തെ ഇബാദത് എല്ലാം എടുക്കുന്നും ഉണ്ട്..*
_✍🏼മറുപടി നൽകിയത് : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
✅ നോമ്പുകാരിയായിരിക്കെ മുഖത്ത് തേക്കുന്നത് അസുഖത്തിനുള്ള മരുന്നാണെങ്കിൽ കുഴപ്പമില്ല. എന്നാൽ സുഗന്ധദ്രവ്യമോ, സൌന്ദര്യ വർദ്ധക വസ്തുക്കളോ, മുഖത്തിന് ആനന്ദം കിട്ടുന്ന വസ്തുക്കളോ ആണ് തേച്ചു പിടിപ്പിക്കുന്നതെങ്കിൽ കറാഹത്താണ്.
(ഫത്ഹുൽ മുഈൻ)
*❓0️⃣3️⃣ നോമ്പിന്റെ നിയ്യത്ത് വെക്കുന്ന സമയത്ത് ശരീരത്തിലോ വസ്ത്രത്തിലോ മൂത്രം പോലുള്ള നജസ് ഉണ്ടെങ്കിൽ നിയ്യത്ത് ശരിയാകുമോ..? അതുപോലെ മൂത്ര വാർച്ച ഉള്ളവൻ എങ്ങനെയാണ് നിയ്യത്ത് വെക്കേണ്ടത്..?*
_✍🏼മറുപടി നൽകിയത്‍ : നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി_
✅ നോമ്പ് സ്വഹീഹാകാന്‍ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകല്‍ ശര്‍ത്വില്ല. അതിനാല്‍ നോമ്പിന് നിയ്യത്ത് വെക്കുമ്പോള്‍ ശരീരത്തിലോ വസ്ത്രത്തിലോ നജസുണ്ടായാല്‍ അതു കൊണ്ട് നിയ്യത്തിനോ നോമ്പിനോ ഒരു കുഴപ്പവും സംഭവിക്കില്ല. അതു പോലെ ചെറിയ അശുദ്ധിയുണ്ടെങ്കിലും, വലിയ അശുദ്ധിയുണ്ടെങ്കിലും, നിത്യ അശുദ്ധിയുണ്ടെങ്കിലും അതൊന്നും നോമ്പിനേയോ അതിന്റെ നിയ്യത്തിനേയോ ബാധിക്കില്ല.
*❓0️⃣4️⃣ ശൗച്യം ചെയ്യുമ്പോള്‍ നോമ്പു മുറിയുന്ന രൂപം വരുമോ..?*
✅ അതെ. ശുചീകരണവേളയില്‍ കഴുകല്‍ നിര്‍ബന്ധമായ പരിധിയുടെ അപ്പുറത്തേക്ക് സ്ത്രീയുടെ യോനിയില്‍ വിരല്‍ പ്രവേശിച്ചാലും സ്ത്രീപുരുഷഭേദമന്യെ പിന്‍ദ്വാരത്തില്‍ കൈ പ്രവേശിച്ചാലും നോമ്പ് മുറിയും.
(തുഹ്ഫ 3/442)
കൂടുതല്‍ അറിയാനും, അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീന്‍
*നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എല്ലാവരെയും ഉൾപ്പെടുത്തുക.*
*(തുടരും, إن شاء الله)*
*☝ اَللَّهُ اَعْلَمْ ☝"*
*അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. വിജ്ഞാനം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ, ആമീൻ*
_*🌷മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_📚 ഇൽമിന്റെ വെളിച്ചം 📚_*
*_Islamic_*
{WhatsApp Group}
● ۩▬▬▬▬❁☆❁▬▬▬▬۩ ●
1 - 0
*❓ ഇസ് ലാമിക സംശയങ്ങളും❓*
*✅ മറുപടിയും ✅*
🔹〰️〰️🔻📖🔻〰️〰️🔹
*chat.whatsapp.com/FOI2kzKqFvn3bj0pJebeB7*
*❓0️⃣1️⃣നോമ്പുകാരനായ ഒരാൾക്ക് വായിൽ ഓയിന്മെന്റ് തേക്കാമോ..?*
✅ നോമ്പുകാരന് വായയില്‍ ഓയിന്മെന്‍റു തേക്കുന്നതു കൊണ്ടു വിരോധമൊന്നുമില്ല. പക്ഷേ, അത് ഉള്ളിലേക്ക് ഇറങ്ങാതെ ശ്രദ്ധിക്കണം. അത് ഉമിനീരില്‍ കലര്‍ന്നു ഇറങ്ങിയാലും നോമ്പു മുറിയും.
*0️⃣2️⃣ മുദ്ദ് കൊടുക്കുന്നത് ധാന്യം തന്നെ വേണമെന്നുണ്ടോ, തുല്യമായ പൈസ മതിയാവില്ലേ..?*
✅ നോമ്പ് ഖളാഅ് വീട്ടാനുള്ളവര്‍ സാധിക്കുന്നവരാണെങ്കില്‍ അത് വീട്ടുക തന്നെ വേണം. ഒരു റമളാനിലെ ഖളാ ആയ നോമ്പ് സൗകര്യപ്പെട്ടിട്ടും അടുത്ത റമളാനിന് മുമ്പായി നോറ്റുവീട്ടിയില്ലെങ്കില്‍ പിന്തിപ്പിച്ചതിന് മുദ്ദ് നല്‍കേണ്ടതാണ്. അപ്പോഴും ശേഷം നോമ്പ് ഖളാ വീട്ടേണ്ടതാണ്. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികള്‍ക്ക് വേണ്ടി മുദ്ദ് നല്‍കാവുന്നതാണ്. മുദ്ദ് ഭക്ഷ്യധാന്യമായി തന്നെ നല്‍കേണ്ടതാണ്. ഒരു മുദ്ദ് മുഴുവനായും ഒരാള്‍ക്ക് തന്നെ നല്‍കണമെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഭക്ഷണം തയ്യാറാക്കി അതിലേക്ക് ക്ഷണിക്കുമ്പോള്‍ അത് സാധിക്കില്ലല്ലോ.
ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് നല്‍കേണ്ടത്. ഫഖീറും മിസ്കീനും ഇന്ന് ലഭ്യമല്ലെന്ന് പറഞ്ഞുകൂടാ. ദൈനം ദിന ചെലവുകള്‍ക്ക് പ്രയാസപ്പെടുന്നവരും സ്വന്തമായി അനുയോജ്യമായ വീടില്ലാത്തവരുമൊക്കെ മിസ്കീനാണെന്നതാണ് വാസ്തവം.
*❓0️⃣3️⃣ നോമ്പ് നോല്‍ക്കാത്തതിനുള്ള മുദ്ദ് ആര്‍ക്കൊക്കെയാണ് നല്‍കാവുന്നത്? സ്വന്തം കുടുംബത്തിലെ പാവപ്പെട്ടവർക്ക് നൽകാമോ..?*
✅ നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് നല്‍കേണ്ടത്. സകാതിന്റെ മറ്റു അവകാശികള്‍ക്ക് അത് നല്‍കിക്കൂടാ. ഈ രണ്ട് വിഭാഗം സമൂഹത്തില്‍ ലഭ്യമല്ലെങ്കില്‍ അവര്‍ ലഭ്യമാവുന്നത് വരെ അത് സൂക്ഷിച്ചുവെക്കണമെന്നാണ് മനസ്സിലാകുന്നത്.
ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരല്ലാത്ത ബന്ധുക്കള്‍, ഫഖീറോ മിസ്കീനോ ആണെങ്കില്‍ ഈ മുദ്ദുകള്‍ അവര്‍ക്കും നല്‍കാവുന്നതാണ് എന്നാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാകുന്നത്.
*❓0️⃣4️⃣ തറാവീഹ് നിസ്ക്കാരം സ്ത്രീകൾ ജമാഅത്തായി നിർവ്വഹിക്കുന്നതിന്റെ വിധി എന്താണ്..?*
✅ തറാവീഹ് നിസ്‌കാരം സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്‍ക്കും സുന്നത്താണ്. ഇത് സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കലും സുന്നത്തുണ്ട്. പുരുഷന്‍ പള്ളിയില്‍വെച്ചും സ്ത്രീ വീട്ടില്‍വെച്ചും നിസ്‌കരിക്കലാണ് ഉത്തമം. വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ തറാവീഹ് സംഘടിതമായി നിര്‍വ്വഹിക്കുന്ന ഒരു സദാചാരം മുമ്പേ നടന്നുവരുന്നതാണ്.
ഉമര്‍ (റ) ഭരണം ഏറ്റെടുത്ത രണ്ടാമത്തെ റമളാന്‍ മുതല്‍തന്നെ തറാവീഹ് നിസ്‌കാരം ഇരുപത് റക്അത്ത് നിസ്‌കരിക്കാന്‍ പുരുഷന്മാര്‍ക്ക് ഇമാമായി ഉബയ്യുബിന്‍ കഅബിനെയും (റ), സ്ത്രീകള്‍ക്ക് സുലൈമാന്‍ ബിന്‍ ഹസ്മതിനെയും (റ) നിയമിച്ചതായി ചരിത്രത്തില്‍ കാണാം. വിശുദ്ധ റമളാനില്‍ ബീവി നഫീസത്തുല്‍ മിസ്‌രിയ്യ (റ)യുടെ വീട്ടില്‍ നടന്നിരുന്ന തറാവീഹ് നിസ്‌കാരത്തിന് ഇമാം ശാഫിഈ (റ) പലപ്പോഴും ഇമാമത്ത് പദവി അലങ്കരിച്ചിരുന്നു.
സ്ത്രീകളുടെ നിസ്‌കാരത്തില്‍ ഇമാം സ്ത്രീ തന്നെയാണെങ്കില്‍ ഒന്നാമത്തെ സ്വഫില്‍തന്നെ അവര്‍ക്കിടയില്‍ മുന്താതെ നില്‍ക്കുകയാണ് വേണ്ടത്. അവള്‍ പുരുഷന്‍ ഇമാം നില്‍ക്കുംപോലെ മുന്തി നില്‍ക്കല്‍ കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുത്തുന്നതുമാണ്. എന്നാല്‍ ഇമാമിനെ മഅ്മൂമീങ്ങളില്‍ നിന്ന് വേര്‍തിരിഞ്ഞു മനസ്സിലാക്കാന്‍ സ്ത്രീ ഇമാം അല്‍പം കയറി നില്‍ക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും മഅ്മൂമീങ്ങളുടെ ഇടയില്‍ നില്‍ക്കുകയെന്ന സുന്നത്ത് അതുകൊണ്ട് നഷ്ടപ്പെടുകയില്ലെന്നും ഇമാം റംലി (റ) സ്ഥിരീകരിച്ചിട്ടുണ്ട്.
(തഹ്ഫ; ശര്‍വാനി: 2/310).
പുരുഷന്റെ പിന്നില്‍ തുടര്‍ന്നു നിസ്‌കരിക്കുന്ന സ്ത്രീ മൂന്നു മുഴത്തിനേക്കാള്‍ കൂടുതല്‍ പിന്തിനില്‍ക്കുന്നതാണ് സുന്നത്ത്. ഇമാമിന്റെയും മഅ്മൂമിന്റയും ഇടയില്‍ മൂന്നു മുഴത്തെക്കാള്‍ കൂടുതല്‍ ഉണ്ടാവരുതെന്ന നിയമം പുരുഷന്റെ പിന്നില്‍ തുടരുന്ന സ്ത്രീകള്‍ക്കു ബാധകമല്ല.
(ഫതാവല്‍ കുബ്‌റ: 2/215).
കൂടുതല്‍ അറിയാനും, അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീന്‍
നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എല്ലാവരെയും ഉൾപ്പെടുത്തുക.
*(തുടരും, إن شاء الله)*
*☝ اَللَّهُ اَعْلَمْ ☝"*
*അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. വിജ്ഞാനം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ, ആമീൻ*
_*🌷മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_*
*_Islamic_*
{WhatsApp Group}
● ۩▬▬▬▬❁☆❁▬▬▬▬۩ ●
1 - 0
Subscribe,share, comment,LIKE🥰🥰🥰