Quran, Tafsir, Hadees, Dua Arabic Malayalam Translation ( ഖുർആൻ, തഫ്സീർ, ഹദീസ്, ദുആ അറബി മലയാളം. )
പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ ? ബുദ്ധിമാന്മാര് മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ. (ഖു൪ആന്‍:39/9)
നബി ﷺ പറഞ്ഞു: ഒരു ആയത്തെങ്കിലും എന്നിൽ നിന്ന് നിങ്ങൾ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുക.
നബി ﷺ പറഞ്ഞു: നന്മ അറിയിച്ചുകൊടുക്കുന്നതാരോ അവന് അത് പ്രവര്‍ത്തിച്ചതിന് തുല്യമായ പ്രതിഫലം ലഭിക്കുന്നതാണ്.
നബി ﷺ പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്. പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍.
നബി ﷺ പറഞ്ഞു: രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചിരിക്കുന്നു. അത് രണ്ടും മുറുകെ പിടിക്കുവോളം നിങ്ങള്‍ പിഴച്ചു പോകുകയില്ല. അല്ലാഹുവിന്റെ കിത്താബും അവന്റെ നബി ﷺ യുടെ സുന്നത്തുമാണവ.
നബി ﷺ പറഞ്ഞു: തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര് എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് , ( ഞാനും എന്റെ സ്വഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍. ) മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും.